exam
exam

കുറ്റ്യാടി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലാതല വാങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ നടത്തി. എ.ഇ.ഒ കെ.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.പി.ദിനേശൻ അദ്ധ്യക്ഷനായി. വിജയികൾ: യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ. എൽ.പി.വിഭാഗം: ദേവരാഗ് (യു.പി.എസ്.ചങ്ങരംകുളം) ഋഷികേശ് (ജി.എൽ.പി.എസ്.തിനൂർ) മായാരശ്മി (ദേവർകോവിൽ വെസ്റ്റ് എൽ.പി.എസ്) യു.പി.വിഭാഗം: റിഷാൻ സൂര്യ (സംസ്കൃതം എച്ച്.എസ്.വട്ടോളി) നിയ നസ്റിൻ (കെ.വി.കെ.എം. ദേവർകോവിൽ) ഷൈഹ സൈദ് (യു.പി.എസ്.ചേരാപുരം) എച്ച്.എച്ച് വിഭാഗം: ദിഷൻ ചന്ദ് (സംസ്കൃതം എച്ച്.എസ്.വട്ടോളി) അഹ്ന ഹരി (നാഷണൽ എച്ച്.എസ്.എസ്‌,വട്ടോളി) ഐശ്വര്യലക്ഷ്മി (എ.ജെ.ജോൺ എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട)