eeeee
മലയാള സാഹിത്യത്തിന് ലക്ഷദ്വീപ് നൽകിയ സംഭാവനകളെ മുൻ നിർത്തി ഡോ എം. മുല്ലക്കോയക്ക് കേരള മാപ്പിള കലാ അക്കാദമി ഉപഹാരം ഡോ :എം.കെ.മുനീർ നൽകുന്നു.

കോഴിക്കോട്: മാപ്പിള കലാ അക്കാദമി വാർഷിക പരിപാടികളുടെ ഭാഗമായി നടന്ന സ്നേഹ സംഗമം ഡോ എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ എം. മുല്ലക്കോയയെചടങ്ങിൽ ആദരിച്ചു. എം.കെ.മുനീർ ഉപഹാരം കൈമാറി. ഒ.എം. കരുവാരക്കുണ്ട് പൊന്നാടയണിയിച്ചു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് എ.കെ. മുസ്തഫ തിരൂരങ്ങാടി അദ്ധ്യക്ഷനായി. പി.വി.ഹസീബ് റഹ്മാൻ മുല്ലക്കോയയെ പരിചയപ്പെടുത്തി. കലാ മേഖലയിൽ പ്രവർത്തന മികവ് തെളിയിച്ച ഇരുപതോളം പേരെ പക്കർ പന്നൂർ, ഗായകൻ ഫിറോസ് ബാബു, കെ.വി. അബുട്ടി, കെ.പി.യു അലി, പി.എ. ബി അച്ചനമ്പലം,മുക്കം സാജിത, അഷ്റഫ് പാലപ്പെട്ടി എന്നിവർ ആദരിച്ചു.