മുക്കം: ആദിവാസി ഭൂസംരക്ഷണ സമരത്തിനിടെ കൊല്ലപ്പെട്ട സി.പി.ഐ, എ.ഐ.ടി.യു.സി പ്രവർത്തകരായ എം.കെ.സുകമാരൻ നായർ, പി.കെ.രാമൻ മുത്തൻ എന്നിവരുടെ സ്മരണ പുതുക്കി. ഇവരുടെ രക്തസാക്ഷിത്വത്തിന്റെ അൻപത്തിരണ്ടാം വാർഷികം സി.പി.ഐ.തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികളോടെ ആചരിച്ചത്. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. അനുസ്മരണ സമ്മേളനം അഡ്വ.പി.ഗവാസ് ഉദ്ഘാടനംചെയ്തു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്സി.അംഗം പി.കെ.കണ്ണൻ, ജില്ലാ കൗൺസിൽ അംഗം കെ.മോഹനൻ, കെ.എം.അബ്ദുറഹിമാൻ, വി.കെ.അബുബക്കർ, പി.കെ.രാമൻകുട്ടി ,അസീസ് കുന്നത്ത്, പി.കെ.രതീഷ് എന്നിവർ പ്രസംഗിച്ചു.