human
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവു നായ ശല്യം രൂക്ഷമായതോടെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് സ്റ്റേഷൻ മാനേജർക്കാണ് നിർദ്ദേശം നൽകിയത്. പരാതികളുടെയും പത്ര വാർത്തകളുടെയും അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഫെബ്രുവരി 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 15 ദിവസത്തിനകം സ്റ്റേഷൻ മാനേജർ രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കണം.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരം, ലിങ്ക് റോഡ്, ആനി ഹാൾ റോഡ് പരിസരം എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രിയായാൽ മിക്ക റോഡുകളിലും നായക്കൂട്ടമിറങ്ങുകയാണ്. രാത്രിയിൽ കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെയും പിന്നാലെ നായകൾ കുരച്ചുചാടുന്നത് സ്ഥിരം കാഴ്ചയാണ്.