news
ഇ പി രാജഗോപാലൻ പുസ്തക പ്രകാശനം നടത്തുന്നു

കുറ്റ്യാടി: ചന്ദ്രൻ സൂര്യശില എഴുതിയ "ആനന്ദയാനം " നോവൽ സാഹിത്യ നിരൂപകനും കേരള സാഹിത്യ അക്കാഡമി അംഗവുമായ ഇ. പി. രാജഗോപാലൻ പ്രകാശനം ചെയ്തു. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ മനുഷ്യാവകാശ പ്രവർത്തകനും പരിഭാഷകനുമായ ടി. നാരായണൻ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ചിന്തകൻ കെ.ടി.ദിനേശ് പുസ്തക പരിചയം നടത്തി. ജയചന്ദ്രൻ മൊകേരി, രാജഗോപാലൻ കാരപ്പറ്റ, സജീവൻ മൊകേരി, നാസർ കക്കട്ടിൽ, കെ. പ്രേമൻ, ചന്ദ്രൻ സൂര്യശില എന്നിവർ പ്രസംഗിച്ചു. കെ. റൂസി സ്വാഗതവും സുമേഷ് എ.പി നന്ദിയും പറഞ്ഞു. ചിത്രകാരൻ സി. ഒ. ജയചന്ദ്രൻ വരച്ച നോവലിസ്റ്റിന്റെ രേഖാചിത്രം കൈമാറി.