കോഴിക്കോട് : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ടി.കെ ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി .സൈതാലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ മാനസിക ആരോഗ്യ പരിപാലന പദ്ധതിയായ "മാനസ"യുടെ നേതൃത്വത്തിലാണ് പരിപാടി. റംല പുത്തലത്ത്, സജിത പൂക്കാടൻ, കെ ഷീന, സൈനുൽ ആബിദീൻ തങ്ങൾ, സെക്രട്ടറി ടി .ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദീപ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ അഞ്ജു എ ഗഫൂർ, സിന്ധു എന്നിവർ ക്ലാസെടുത്തു.