k-walk
അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച

കോഴിക്കോട് : സംസ്ഥാന കായിക വകുപ്പ് 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന്റെ പ്രചാരണാർത്ഥം 'കേരളം നടക്കുന്നു' എന്ന പേരിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ കെ വാക്ക് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് , വൈസ് പ്രസിഡന്റ് റോയി വി ജോൺ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എം.അബ്ദുറഹിമാൻ , ഇ.കോയ, സി.പ്രേമചന്ദ്രൻ , കായിക അസോസിയേഷൻ ഭാരവാഹികൾ , കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.