1
എം.എൽ.എയുടെ വികസന നിധിയിൽ നിന്നുള്ള പുസ്തകങ്ങൾ വടകര സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ കെ.കെ. രമ എം.എൽ.എ വിതരണം ചെയ്യുന്നു

വടകര: കെ.കെ.രമ എം.എൽ.എയുടെ വികസന നിധിയിൽ നിന്ന് വടകര മണ്ഡലത്തിലെ സ്കൂളുകൾക്കും ലൈബ്രറികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരന്ന വായന ഉന്നത വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്ന് കെ.കെ.രമ എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പൽ സുധീഷ് ബാബു സ്വാഗതം പറഞ്ഞു. വികെവൈബ് വിദ്യാഭ്യാസ സമിതി അംഗം വി.കെ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സത്യൻ, പ്രധാനാദ്ധ്യാപകൻ ( ഇൻചാർജ് ) ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.