gggg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

​രാമനാട്ടുകര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ​ കൊണ്ടോട്ടി മേഖല സമ്മേളനം നടത്തി. എം. എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു.​ പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ എ. ചിത്രാംഗദൻ പതാക ഉയർത്തി. സി. നിധീഷ് ആദ്ധ്യക്ഷനായി. സുധീർ ആലങ്കോട്, എഴുത്തുകാരൻ ഇ.പി. പവിത്രൻ, പി.കെ. വിനോദ്കുമാർ, കെ. ആർ. സന്ദീപ്, വിജയൻ മംഗലത്ത്, സ്മിത രവി, സ്വരാഗ് പി.ആർ എന്നിവർ സംസാരിച്ചു . ഭാരവാഹികളായി വിജയൻ മംഗലത്ത് (പ്രസിഡന്റ്) ടി.പി. പ്രമീള (വൈസ് പ്രസി.) സ്മിത രവി (സെക്രട്ടറി) കെ.ആർ. സന്ദീപ് (ജോ. സെക്ര.) തോമസ് അഗസ്റ്റ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ​