 
വടകര: നഗരസഭ പരിധിയിലെ കിടപ്പ് രോഗികളുടെ കുടുംബ സംഗമം ടൗൺഹാളിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കിടപ്പിലായവർക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്. ആശാവർക്കർമാരും എൻ.എസ്.എസ് വോളന്റിയർമാരും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. നഗരസഭയുടെ കിറ്റും കിടപ്പുരോഗികൾക്കായി വിതരണം ചെയ്തു. വൈസ് ചെയർമാൻ പി.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ പാർട്ടി ലീഡർമാർ, എൽ.എച്ച്.ഐ അമ്പിളി എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി പ്രജിത സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽബാരി നന്ദിയും പറഞ്ഞു.