പയ്യോളി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ.ടി. കേളപ്പൻ അദ്ധ്യക്ഷനായി.കെ.കെ. സ്മിതേഷ് , വി.പി. നാണു, കെ. ശശിധരൻ, എ.എം. കുഞ്ഞിരാമൻ, കെ.വി. രാജൻ, കെ. ധനഞ്ജയൻ, എം.ടി. നാണു, യു.കെ. സച്ചിദാനന്ദൻ, ഇല്ലത്ത് രാധാകൃഷ്ണൻ, എ. കേളപ്പൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ടി. കേളപ്പൻ (പ്രസിഡന്റ്) കെ.കെ. രാജേന്ദ്രൻ ഗീതാഭായി, യു.കെ. സച്ചിദാനന്ദൻ (വൈ. പ്രസിഡന്റുമാർ) സി.കെ. വിജയൻ (സെക്രട്ടറി) വി.കെ. നാസർ, പി.വി. ബാബു, ടി.രമേശൻ (ജോ. സെക്രട്ടറിമാർ) കെ.കെ. ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.