ddddddddddddd
തൈപൂയം ആഘോഷം

കോഴിക്കോട് : തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാളെ തൈപൂയം ആഘോഷിക്കും.

രാവിലെ മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. തുടർന്ന് രുദ്രാഭിഷേകം, പഞ്ചാമൃത അഭിഷേകം, പാൽ അഭിഷേകം എന്നിവ നടക്കും.

ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളായ ഷണ്മുഖപ്രിയ ചൊവ്വ പൂജ, വിശേഷ സുബ്രഹ്മണ്യ കുമാര പൂജ, സുബ്രഹ്മണ്യ സഹസ്രനാമാർച്ചന, പാനകപൂജ, ഭജന എന്നിവ നടക്കും. പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്ര പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ്മ മുഖ്യ കാർമ്മികത്വം വഹിക്കും. പഞ്ചാമൃതം നിവേദ്യം, വിശേഷ സുബ്രഹ്മണ്യ കുമാര പൂ‌ജ, ഷൺമുഖ പ്രിയ ചൊവ്വ പൂജ തുടങ്ങിയ വഴിപാടുകൾ നടക്കും.