ലീഡ് സ്ത്രീകൾക്ക്
പുരുഷൻമാരേക്കാൾ 83,034സ്ത്രീകൾ കൂടുതൽ
കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുമ്പോൾ വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.
ജില്ലയിൽ 57407 വോട്ടർമാർ വർദ്ധിച്ചു. പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കും നിയമാനുസൃതം കൈമാറുന്നതിനായി എല്ലാ താലൂക്കുകളിലും എത്തിച്ചിട്ടുണ്ട്. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഡിസംബർ 26 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കിയിരുന്നു.2023 ഒക്ടോബർ 27 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 2527284 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കരട് പട്ടിക സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ലഭിച്ച ആക്ഷേപങ്ങളും അപാകതകളും പരിഹരിച്ചശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
പേര് ചേർക്കാൻ ഇനിയും അവസരം
2024 ജനുവരിക്കും മാർച്ചിനും ഇടയിൽ 18 വയസ് തികയുന്നവർക്ക് അപേക്ഷ ഓൺലൈനായി നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.
ആകെ വോട്ടർമാർ 25,83119
സ്ത്രീകൾ 13,33052
പുരുഷന്മാർ 12,50018
ട്രാൻസ്ജെൻഡേഴ്സ് 49
യുവ വോട്ടർമാർ 42055
ഭിന്നശേഷി വോട്ടർമാർ 34198