വടകര : ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായി 37 വർഷത്തെ സേവനമനുഷ്ഠിച്ച പി. രമേഷ് ബാബുവിന് ജനകീയ യാത്രയയപ്പ് നൽകാൻ സോഷ്യലിസ്റ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേർസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരിയിൽ സ്വാഗതസംഘം തീരുമാനിച്ചു.
യോഗം ആർ.ജെ.ഡി ജില്ല പ്രസിഡന്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സീപ്പെക്ക് ചെയർമാൻ എൻ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ, ഇല്ലത്ത് ദാമോധരൻ, ചിറ്റാക്കണ്ടി ഹരിദാസൻ,ടി.എൻ.കെ ശശീന്ദ്രൻ, ടി .എം. സുരേഷ് ബാബു,കെ.ഇ. ഇസ്മായിൽ, തില്ലേരി ഗോവിന്ദൻ,നെരോത്ത് നാരായണൻ,ഒ. മഹേഷ് കുമാർ,എം.കെ. കുഞ്ഞിരാമൻ,എം. വിജയൻ തുടങ്ങിയവർ സംസാരിച്ചു. തില്ലേരി ഗോവിന്ദൻ ചെയർമാനായും എൻ.കെ. ഗോപാലനെ ജനറൽ കൺവീനറായും 101അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.