വടകര: റോട്ടറി ഇന്റർനാഷണൽ ഏർപെടുത്തിയ ഈ വർഷത്തെ നേഷൻ ബിൽഡർ അവാർഡ് മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ എസ്. രഞ്ജിത്ത് ലാലിന് ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ സമർപ്പിച്ചു. റോട്ടറി സ്കൂളിലേക്കുള്ള ഫർണിച്ചറുകൾ സ്കൂൾ മാനേജർ ഡോ. കെ എം. അബ്ദുള്ള ഏറ്റുവാങ്ങി.
ഐ. എം. എ. ഹാളിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനം സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ഡോ. പി. എം. സലീം, ആദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ പി. പ്രമോദ്, ആർ. പി. സാലി, സെക്രട്ടറി ഡോ. നൗഷീദ്അനി, ഡോ. പ്രേംദീപ് ഡെന്നിസൺ, എന്നിവർ പ്രസംഗിച്ചു