news
മരുതോങ്കരയിലെ കില ലേണിങ്ങ് സെൻറർ പ്രസിഡണ്ട് കെ.സജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

മരുതോങ്കര: പഞ്ചായത്തിനെ കിലയുടെ ലേണിംഗ് സെന്ററായി തെരഞ്ഞെടുത്തു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇവിടെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ നേരിൽ കാണാനും, പഠിക്കാനും കേരളത്തിലെ ഏത് പഞ്ചായത്തിനും ലേണിങ്ങ് സെന്ററിൽ ക്ലാസെടുക്കാം. സെന്ററിന്റെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശോഭ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി സുജിത്ത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പി ബാബുരാജ്, ഡെന്നീസ് പെരുവേലി,വി.പി റീന അംഗങ്ങളായ ബിന്ദു കൂരാറ, അജിത പവിത്രൻ, സെമീറ ബഷീർ, തോമസ് കാഞ്ഞിരത്തിങ്കൽ, നിഷ കുയ്യടി, രജിലേഷ്, വൈശാഖ് പ്രസംഗിച്ചു.