lockel
പരിവർത്തന പരിപാടിക്ക് ഫാറൂഖ് കോളേജിൽ​ തുടക്കം

രാമനാട്ടുകര: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹയർ സെക്കൻഡറി അ​ദ്ധ്യാപകർക്കായുള്ള 10 ദിവസത്തെ പരിവർത്തന പരിപാടി ഫാറൂഖ് കോളേജിൽ​ ലിങ്കൺ യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസർ ഡോ.ഭാസ്കരൻ നായർ ഉദ്‌ഘാടനം ചെയ്തു. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എൻ സന്തോഷ് കുമാർ മുഖ്യാതിഥിയായി. വിവിധ ജില്ലകളിൽ നിന്നായി നാല്പതോളം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി ഡോ.കെ റിസ്‌വാന സുൽത്താന അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആയിഷ സ്വപ്ന കെ എ, പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ സത്താർ സി പി, സഫിയ, ഷിയാസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ​