മുക്കം: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 127ാംജന്മവാർഷിക ദിനാഘോഷവും ബി.പി മൊയ്തീൻ സ്മാരക വീര പുരസ്കാര ദാനവും നടത്തി. സേവാ മന്ദിരവും ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച നേതാജി അനുസ്മരണ സമ്മേളനത്തിൽ അഡ്വ: ആനന്ദ കനകം വീരപുരസ്കാരം വട്ടോളി സംസ്കൃത ഹൈസ്കൂൾ വിദ്യാർത്ഥിനി അദീനയ്ക്ക് സമ്മാനിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനവും അവർ നിർവഹിച്ചു. ബി. അലിഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. എ.പി മുരളീധരൻ നേതാജി അനുസ്മരണപ്രഭാഷണം നടത്തി. പ്രഭാകരൻ മുക്കം അദീനയെ പരിചയപ്പെടുത്തി. അലി ഹസ്സൻ പൊന്നാടയണിയിച്ചു. മുക്കം ബാലകൃഷ്ണൻ, രവീന്ദ്രൻ കൊള്ളങ്ങോട്ട്, സലാം കാരമൂല,എ. കെ.സിദ്ദീഖ് ,പി.ടി. വിശ്വനാഥൻ, മുക്കം വിജയൻ, എ.എം.ജമീല,ഷാനി സുധീർ എന്നിവർ പ്രസംഗിച്ചു.