കുറ്റ്യാടി: സമഗ്ര ശിക്ഷ കോഴിക്കോട് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച നീന്തൽ പരിശീലനം ബിറ്റ്സിന് കുന്നുമ്മൽ ബി. ആർ.സി യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അരൂർ ഗ്രാമതീരം കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞമ്മദ്കുട്ടി എം.എൽ.എ നിർവഹിച്ചു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഡി.പി.ഒ മനോജ്.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, സുരേഷ് കൂടത്താൻകണ്ടി,എം.എം ഗീത, സീദി, ബിജു കെ.പി, കുന്നുമ്മൽ ബി.പി.സി എം ടി പവിത്രൻ പ്രസംഗിച്ചു.