വടകര: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇ. കെ. നാരായണൻ, യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ. സത്യൻ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂർ ആയി നിമിതനായ കെ. വി. ലേഖ എന്നിവരെ അനുമോദിച്ചു. പരിപാടി എം.എൽ.എ കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എം. സിജിത്ത് സ്വാഗതം പറഞ്ഞു , യൂണിറ്റ് പ്രസിഡന്റ് കെ. ഷാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. കെ. ദിനേശ്, ഇ.സ്മിത, എ.സനൂജ്, വി. പി. രാഹുലൻ,ഇ. വി. ലിജീഷ്, ജ്യോതിലക്ഷ്മി, പി. എം. മൃദുല എന്നിവർ സംസാരിച്ചു.