waste
waste

വടകര: നൂറ് ശതമാനം വീടുകളിലും മാലിന്യ സംസ്കരണം കൈവരിച്ചതിന്റെയും മാതൃകാ ജൈവ അജൈവ മാലിന്യ പരിപാലനവും നടത്തിയ ഏറാമല ഗ്രാമപഞ്ചായത്തിന് അംഗീകാരം. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പി.പി. സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രഭാകരൻ പറമ്പത്ത്, സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ. ബിനി , ഒ .കെ ലത , മിനിജ, അജിത തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് സ്വാഗതം പറഞ്ഞു.