മുക്കം: മുക്കം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സംസ്കാരിക സമ്മേളനം കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ജോയിന്റ് കൺവീനർ കെ.ടി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ, മുക്കം മേഖലാ ബാങ്ക് ഡയറക്ടർമാരായ യു.കെ. ശശി, എ. എം. ജമീല, സെക്രട്ടറി വിഷ്ണരാജ്, മുക്കം മുസ്‌ലിം ഓർഫനേജ് സി.ഇ ഒ വി. അബ്ദുള്ള കോയ ഹാജി എന്നിവർ പ്രസംഗിച്ചു. വി. അജീഷ് സ്വാഗതവും ബക്കർ കളർ ബലൂൺ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.