വടകര: ഉമ്മൻചാണ്ടി ആശ്രയ കരുതൽ പദ്ധതിയുമായി ബന്ധപ്പെട്ട് വടകരയിൽ വീടിന് തറക്കല്ലിട്ടു. കേരളത്തിലുടനീളം ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പദ്ധതിയോടനുബന്ധിച്ചാണ് ആദ്യ തറക്കല്ലിടൽ നടന്നത്. വടകര മുനിസിപ്പാലിറ്റിയിലെ മൂരാട് മുപ്പത്തിനാലാം വാർഡിൽ താമസിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ നടക്കൽ ഗണേശന്റെ വീടിനാണ് തറക്കല്ലിട്ടത്. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ് നുസൂർ, പുറന്തോടത്ത് സുകുമാരൻ,ശശിധരൻ കരിമ്പനപ്പാലം, കാവിൽ രാധാകൃഷ്ണൻ, രജനി,വി.കെ പ്രേമൻ, നെല്ലാടത്ത് രാഘവൻ, സുധീഷ് വള്ളിൽ, സജിത്ത് മാരാർ എന്നിവർ പ്രസംഗിച്ചു.