news
വട്ടോളി കനറാ ബേങ്ക്മാനേജർ സലിൽ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: വട്ടോളി വ്യാസ വിദ്യാപീഠം ഒരുക്കിയ പ്രാണപ്രതിഷ്ഠാദിനാഘോഷ പരിപാടികൾ കനറാ ബാങ്ക് മാനേജർ കെ.എ സലിൽ ഉദ്ഘാടനം ചെയ്തു. പി കെ പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ റിട്ട: മിലിട്ടറി എൻജിനിയർ കുമാരൻ വട്ടോളി, എം.വിപുലേഷ്, സി.കെ സുഷമ ശോഭിത കരുണാകരൻ എന്നിവർ പ്രസംഗിച്ചു. രാമ ക്ഷേത്ര കർസേവകൻ കെ.മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പ്രാണപ്രതിഷ്ഠാചടങ്ങുകൾ മിനി സ്ക്രീനിൽ പ്രദർശിപ്പിച്ചു. പ്രസാദ വിതരണം നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളായി. ചടങ്ങിൽ കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അംഗീകാരപത്രവും മൊമെന്റോയും നൽകി.