news
തെയ്യം കലാകാരൻ പി.എം.അഖിലേഷിന് നടുപ്പൊയിൽ യു.പി.സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് ഉപഹാരം നൽകുന്നു.

കുറ്റ്യാടി: പ്രാദേശിക കാലാകാരന്മാർക്കൊപ്പം ഹൃദയപൂർവം '' കുരുത്തോല'' പദ്ധതിക്ക് കുന്നുമ്മൽ ഉപജില്ലയിൽ തുടക്കമായി. 29 ന് തിങ്കളാഴ്ച ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ആ പ്രദേശത്തെ ഏതെങ്കിലും രംഗങ്ങളിൽ കഴിവു തെളിയിച്ച ആളെ വിദ്യാരംഗം സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിക്കും. "ഹൃദയപൂർവ്വം കലാകാരന്മാർക്കൊപ്പം '' കുന്നുമ്മൽ ഉപജില്ലാതല ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് തെയ്യം കലാകാരൻ പി.എം.അഖിലേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനദ്ധ്യാപകൻ കെ.പ്രമോദ് അദ്ധ്യക്ഷനായി. വിദ്യാരംഗം കൺവീനർ പി.പി.ദിനേശൻ, ജുഗുനു തെക്കയിൽ, എൻ.കെ.മുസ്തഫ, നവാസ് മൂന്നാംകൈ, ടി.വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.