republic
republic

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇ.മൊയ്തുമൗലവി ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയത്തിന്റെയും മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെയും ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. 'ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം പ്രൊഫസർ ഡോ. വി.വി ഹരിദാസ്, മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം മുൻ മേധാവി എം.സി വസിഷ്ഠ്, ഗുരുവായൂരപ്പൻ കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. കെ ശ്രീലത, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.