കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച 2024-25 ലെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും 2023-24 ലെ വാർഷിക പദ്ധതി ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നൂറ് ശതമാനം വാതിൽപടി ശേഖരണം കെെവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിച്ചു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പാലിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ, ഡി.പി.സി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.