hariharan
കാ​ലി​ക്ക​റ്റ് ​ട്രേ​ഡ് ​സെ​ന്റ​റി​ൽ​ ​ഒ​രു​ക്കി​യ​ ​'​പ​ത്മ​ശ്രീ​ ​ഹ​രി​ഹ​ര​ൻ​സ് ​ബേ​ ​മി​സാ​ൽ​'​ ​ഗ​സ​ൽ​ ​ക​ൺ​സേ​ർ​ട്ടി​ൽ​ ​ഹ​രി​ഹ​ര​ൻ​ ​പാ​ടു​ന്നു

കോഴിക്കോട്: നഗരത്തിലെ ആസ്വാദകരടെ മനസിലേക്ക് ഗസൽമഴ പെയ്യിച്ച് ഹരിഹരൻ. ഹരിഹരന്റെ ഗസൽ ജീവിതത്തിന് 50 വർഷം പൂർത്തിയാകുന്ന ഈ വർഷം അതിന്റെ ആഘോഷത്തിന്റെ തുടക്കമായാണ് കോഴിക്കോട്ടെ പരിപാടി. സരോവരത്തെ ട്രേഡ് സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഹരിഹരനും സംഘവും പാടിത്തുടങ്ങിയപ്പോൾ ജനം ആവേശത്താൽ ആർപ്പുവിളിച്ചു .പത്മശ്രീ ഹരിഹരൻസ് ബേ മിസാൽ എന്ന് പേരിട്ട സംഗീത വിരുന്ന് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗായകരായ ഹരീഷ് ശിവരാമകൃഷ്ണൻ, സിത്താര , ശ്രീനാഥ് തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിൽ ഹൈലൈറ്റ് മാൾ ഒരുക്കിയ പാലക്‌സി സിനിമാസിന്റെ ഉദ്ഘാടനവും നടന്നു. ഹരിഹരന്റെ കുടുംബ സുഹൃത്തും മലയാളിയുമായ കെ.പി.രഞ്ജിത്തും സൗഹൃദ കൂട്ടായ്മയായ ക്വാഡ്രോ വെഞ്ചേർസിന്റെയും സ്റ്റീലിഫൈ കിച്ചൻസ് ആൻഡ് ബിയോണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.