കോഴിക്കോട്: പുത്തഞ്ചേരി ഉള്ളൂർ റോഡിൽ ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാൽ 29 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി.ഐ .യു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കന്നൂരിൽ നിന്നും ചിറ്റാരിയിലേക്ക് പോകേണ്ട വാഹനങ്ങൾ ചിറ്റാരി പാർട്ടി ഓഫീസ് ആനവാതിൽ വഴി പോകേണ്ടതാണ്.
എകരൂൽ കക്കയം ഡാം സൈറ്റ് റോഡിലെ എസ്റ്റേറ്റ് മുക്ക് മുതൽ തെച്ചിവരെയുള്ള ഭാഗത്ത് ബി.സി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്തെ വാഹന ഗതാഗതം 27 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.