വടകര : നഗരസഭയിലെ റെയിൽവേ ഗേറ്റിന് സമീപം കാട് പിടിച്ചുകിടന്ന മാലിന്യ നിക്ഷേപകേന്ദ്രം നഗരസഭയുടെയും റെയിവേയുടെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ റെയിലോര തണലിടമാക്കി ബി.ഇ.എം.ഹൈസ്കൂൾ എൻ. എസ്.എസ്.യൂണിറ്റ്.ചുവരിൽ ചിത്രങ്ങൾ വരച്ചശേഷം പ്രായമായവർക്ക് ഇരിക്കാനും വിശ്രമിക്കാനും ഇരിപ്പിടങ്ങൾ ഒരുക്കി ലൈറ്റുകൾ സ്ഥാപിച്ചു. പൂന്തോട്ടം പരിപാലിക്കാനും സി.സി.ടി.വി സ്ഥാപിക്കാനും നടപടി സ്വീകരിച്ചു. റെയിൽവേ സൂപ്രണ്ട് വത്സലൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എ. പി. പ്രജിത ഉദ്ഘാടനം ചെയ്തു.