നാദാപുരം : തൂണേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച് ഒന്നാം ഘട്ടം പൂർത്തീകരിച്ച മൂഴിക്കൽ തോടിന്റെയും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നെടുമ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ ഒ.എം. മുസ്തഫ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ ഷൈനി എടക്കണ്ടി നന്ദിയും പറഞ്ഞു. റഷീദ് കാഞ്ഞിരക്കണ്ടി , സുധാ സത്യൻ തുടങ്ങിയവർസംസാരിച്ചു.