news
പടം.... ജാഗ്രത സമിതി കുന്നുമ്മൽ ഉപജില്ല അധ്യാപക ശിൽപശാല കെ.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കുന്നുമ്മൽ ഉപജില്ലയിലെ യു.പി.സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന ശിൽപശാല നടത്തി. കോഴിക്കോട് റൂറൽ പൊലീസിന്റെയും സോഷ്യൽ പൊലീസ് ഡിവിഷൻ ക്യാപ് ക്ലബിന്റെയും നേതൃത്വത്തിലാണ് ബോധവത്ക്കരണം നടത്തിയത്.

സ്വയം സുരക്ഷ, പൊലീസിന്റെ വിവിധ പദ്ധതികൾ പരിചയപ്പെടുത്തൽ, കുട്ടികളിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. അബ്ദുൾ ഖാദർ ശിൽപശാല ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പൊലീസ് സബ് ഇൻസ്പെക്ടർ എം.സതീശ് കുമാർ അദ്ധ്യക്ഷനായി. വനിത സിവിൽ പൊലീസ് ഓഫീസർമാരായ ഷീജ, കെ.ജീജ, ചൈൽഡ് പ്രൊട്ടക് ക്ഷൻ ഓഫീസർ ശരണ്യ,​ സി.ഗഫൂർ, അനുഷ അശോക് തുടങ്ങിയവർ സംസാരിച്ചു.