കുറ്റ്യാടി: ഭക്ഷണശാലകളിൽ നിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെയുള്ള സ്റ്റിക്കർ പതിക്കണമെന്ന നിർദ്ദേശംഅപ്രായോഗികമാണെന്ന് കേരളഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.
ഒട്ടേറെ പേർക്ക് തൊഴിൽ നൽകുന്ന ഹോട്ടൽ വ്യവസായ മേഖലയെ തകർക്കാനുള്ള നിലപാടുകൾ ബന്ധപെട്ടവർ തിരുത്തണമെന്ന് കെ.എച്ച്.ആർ.എ കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് ചിക്കിസ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. പവിത്രൻ വട്ടോളി, റാഫി കണ്ടത്തിൽ, കൃഷ്ണൻ പൂളത്തറ, എ.സി മജീദ് എന്നിവർ സംസാരിച്ചു.