mp
താഴെ അങ്ങാടി നാട്ടൊരുമയുടെ സ്വീകരണവുംഅനുമോദനവും കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വടകര: നാഷണൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ കേരളാ ടീം അംഗം മുഹമ്മദ് ഫെബിനും കേരളാ ഫുട്ബോൾ വനിതാ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്ത ഫെമിന രാജിനും വടകര താഴെ അങ്ങാടിയിലെ ജനകീയ കൂട്ടായ്മ 'നാട്ടൊരുമ 24' സ്വീകരണവും അനുമോദനവും നൽകി. കെ .മുരളീധരൻ എം .പി ഉദ്ഘാടനം ചെയ്തു .ഉപഹാര സമർപ്പണം കെ.കെ.രമ എം. എൽ.എ , മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു എന്നിവർ നിർവഹിച്ചു. ഹാരിസ് സി .എ അദ്ധ്യക്ഷത വഹിച്ചു. കെ. പി.ഷാഹിമ, കെ.സി.പവിത്രൻ, ഷംസീർ ചോമ്പാല , നജീബ് കെ.പി തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ റഹീം പി.പി സ്വാഗതവും സാദിഖ് എൻ.വി നന്ദിയും പറഞ്ഞു.