1
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎ ) 14-ാം സംസ്ഥാന സമ്മേളന ലോഗോ മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: മാർച്ച് 2,3,4 തിയതികളിൽ കോഴിക്കോട് നടക്കുന്ന കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ ) 14-ാം സംസ്ഥാന സമ്മേളന ലോഗോ മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ കൈയടക്കുന്ന ഇക്കാലത്ത് ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ നൽകാൻ കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് സാധിച്ചുവെന്ന് മേയർ പറഞ്ഞു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം.മൻസൂർ, പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി കെ.വി.രാജൻ, ട്രഷറർ പി.എസ്. സിബി, കെ.സി.സി .എൽ ചെയർമാൻ കെ.ഗോവിന്ദൻ, സംസ്ഥാന സമിതി അംഗം എ.സി നിസാർ ബാബു എന്നിവർ പങ്കെടുത്തു.