കുറ്റ്യാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച കളിസ്ഥലം പൊതുമരാമത്ത് -ടൂറിസം മന്ത്രി പി .എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ.കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ വോളിബോൾ താരം റോയ് ജോസഫ് മുഖ്യാതിഥിയായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ രമേശൻ മണലിൽ, സാലി സജി, കെ.പി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പെരുമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ് സ്വാഗതവും അജയ് തോമസ് നന്ദിയും പറഞ്ഞു.