2
പടം : കെ.എസ്.എസ്.പി.യു. വളയം പഞ്ചായത്ത് സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്യുന്നു .

വളയം: പെൻഷൻകാരുടെ പരിഷ്കരണ കുടിശിക ഉടൻ അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു വളയം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. പി.വനജ ഉദ്ഘാടണം ചെയ്തു. സുരേഷ്. കെ. പി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി, ടി. കെ.രാഘവൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സി. എച്ച്. ശങ്കരൻ "കൈത്താങ് " പദ്ധതി സഹായം വിതരണം ചെയ്തു. ടി. രാജൻ, എൻ.കെ.രാമകൃഷ്ണൻ, എൻ.പി.കണ്ണൻ, ടി. സി. ബാബുരാജ്, എം.രമാദേവി, എം.ശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം. സുരേന്ദ്രൻ (സെക്രട്ടറി ), പി. കെ. ചന്ദ്രൻ (പ്രസിഡന്റ് ), എൻ. പി. കണ്ണൻ (ട്രഷറർ ).