vv
വ്യാപാരി വ്യവസായി ഏകോപന സമിതി

വടകര : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയ്ക്ക് ഫെബ്രുവരി ഒന്നിന് വടകരയിൽ സ്വീകരണം നൽകും. രാവിലെ വയനാടിൽ നിന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്ന ജാഥയ്ക്ക് വടകര കോട്ടപ്പറമ്പിലാണ് രാവിലെ 11ന് സ്വീകരണം. സമാപന ദിവസമായ ഫെബ്രുവരി 13ന് കേരളത്തിലെ കടകൾ അടച്ച് വ്യാപാരികൾ പ്രതിഷേധിക്കും. വാർത്താ സമ്മേളനത്തിൽ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ എം. അബ്ദുൾ സലാം, എൻ. കെ. ഹനീഫ്, രഞ്ചിത്ത് കല്ലാട്ട്, എം. കെ. രാഘൂട്ടി, എ . ടി . കെ സാജിദ്, വി. കെ .മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.