k-muraleedharan

കോഴിക്കോട്: ഗവർണർ- സർക്കാർ പോര് കേരളത്തിന് നാണക്കേടുണ്ടാക്കുന്നുവെന്ന് കെ. മുരളീധരൻ എം.പി. തെരുവിൽ കസേരയിട്ട് ഇരിക്കേണ്ടയാളല്ല ഗവർണർ. ഗവർണറുടെ പദവിക്ക് യോജിച്ച നടപടിയല്ല. വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യാൻ നോക്കണമായിരുന്നു. എസ്.എഫ്.ഐക്കാരെ ഇറക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായിയുടെ ശ്രമം. സി.ആർ.പി.എഫിനെ കേരളം വിളിച്ചുവരുത്തി. ഇനി കരിങ്കൊടി കാണിച്ചാൽ സി.ആർ.പി.എഫ് രക്ഷാപ്രവർത്തനം തുടങ്ങും. ഗവർണറെ തിരിച്ചു വിളിച്ചിട്ട് കാര്യമില്ല. ആരിഫ്​ മുഹമ്മദ്​ ഖാൻ പോയാൽ അതിനേക്കാൾ വലിയ സംഘി വരും. ഗവർണറെ തിരിച്ചുവിളിക്കണോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ. പ്രതിപക്ഷം ഇതിൽ ഇടപെടേണ്ട കാര്യമില്ല.