മേപ്പാടി: ചൂരൽമല സെന്റിനൽ റോക്ക് എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം പുലി വളർത്തു നായയെ കൊന്നുതിന്നു.

നരിപ്പറ്റപ്പടി ഉണ്ണികൃഷ്ണന്റെ വളർത്തു നായയാണ് ചത്തത്. നായയുടെ ശബ്ദം കേൾക്കാത്തതിനാൽ പുലർച്ചെ വീട്ടുകാർ നോക്കിയപ്പോഴാണ് പകുതിഭാഗം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിയിട്ടിരുന്നതിനാൽ കൊണ്ടുപോകാൻ കഴിഞ്ഞില്ല. നേരത്തേയും ഈ നായയെ പുലി ആക്രമിച്ചിരുന്നു. പ്രദേശത്ത് പുലി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലിയെ വനംവകുപ്പ് കൂടുവച്ച് പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആഴ്ചകൾക്കു മുമ്പ് പ്രദേശത്ത് പുലി പോത്തുകളെ കൊന്നിരുന്നു. ഒരാളുടെ നാലു പോത്തുകളെയാണ് കൊന്നത്. ചൂരൽമല വനമേഖലയിൽ നിന്നാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.