ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'മഴവില്ല് 2024' പുത്തൂർവട്ടം ന്യൂ എ.എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചം കണ്ടി അദ്ധ്യക്ഷനായി. പി.എൻ. അശോകൻ, ഉമ മഠത്തിൽ , എം. ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം ഡി.ബി. സബിത,വാർഡ് അംഗങ്ങളായ വിജേഷ് ഇല്ലത്ത്, ആരിഫാ ബീവി, അനൂജ, ശിഖ, ഇന്ദിര ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രസന്ന കുമാരി വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി.സി വിജയൻ, പി.പി. രവി , യൂസഫ് എന്നിവർ പങ്കെടുത്തു.