കോഴിക്കോട്: സംഗമം മൾട്ടി സ്റ്റേറ്റ് സൊസൈറ്റി പത്താം വാർഷികം 31 മുതൽ മേയ് വരെ സംഘടിപ്പിക്കും.31 ന് വൈകിട്ട് 4.30 ന് ടൗൺഹാളിൽ പരിപാടി ഉദ്ഘാടനം ചെയ്യും. സംഗമം പലിശ രഹിത അയൽകൂട്ടായ്മ അംഗങ്ങൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനമേളയും കലാപരിപാടികളും കോംട്രസ്റ്റ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ വൈകീട്ട് എട്ട് വരെ നടക്കും.
വാർത്താ സമ്മേളനത്തിൽ പ്രദർശന മേള കൺവീനർ വി.പി. ബഷീർ, മാനേജിംഗ് ഡയറക്ടർ വി.കെ.എം. അഷ്ഫാഖ്, കോ ഓർഡിനേറ്റർ എച്ച്. ഷൈഹാസ്, വി.പി. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.