കോഴിക്കോട്: ഐ.എച്ച്.ആർ.ഡി നാഷണൽ ടെക് ഫെസ്റ്റ് തരംഗ 2024 ഫെബ്രുവരി ഒന്നു മുതൽ നാലു വരെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നടക്കും. ഒന്നിന് രാവിലെ പത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സി.എ.എസ് കോഴിക്കോട് പ്രിൻസിപ്പൽ എ. സുമിത, എം.പി.ടി.സി വടകര പ്രിൻസിപ്പൽ ഒ.വി. അശോകൻ, സി.എ.എസ് താമരശ്ശേരി പ്രിൻസിപ്പൽ ഡോ. കെ.എം. രാധിക, സി.എ.എസ് മുതുവല്ലൂർ പ്രിൻസിപ്പാൾ ദീദി ദാമോദരൻ, ടി.എച്ച്..എസ്.എസ് തിരുത്തിയാട് പ്രിൻസിപ്പൽ മഹേഷ് പാവങ്ങാട് എന്നിവ പങ്കെടുത്തു.