suicide

കോഴിക്കോട്: വികലാംഗ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ ചക്കിട്ടപ്പാറ മുതുകാട് വളയത്ത് പാപ്പച്ചൻ എന്ന ജോസഫ് (77) ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് സർക്കാരിന് റിപ്പോർട്ട് നൽകി. ഇദ്ദേഹം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പെൻഷൻ സർക്കാരിന്റെ നയപരമായ കാര്യമാണെന്ന് കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞാഴ്ചയാണ് ജോസഫ് ജീവനൊടുക്കിയത്.