
വടകര: സി.പി. എം മുൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ലോകനാർകാവ് തുണ്ടിക്കണ്ടിയിൽ ടി.കെ.കുഞ്ഞിരാമൻ (79) നിര്യാതനായി. കർഷക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ, സി.പി.എം വടകര ഏരിയാ കമ്മിറ്റി അംഗം, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, റൂറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, പാപ്‌കോസ് ഡയറക്ടർ ,കടത്തനാട് ജനസാംസ്‌കാരിക വേദി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. താലൂക്കിലെ മികച്ച പ്രാസംഗികരിൽ ഒരാളാണ്. ജന്മി ഗുണ്ടാ നാടുവാഴിത്തത്തിനെതിരെ കോട്ടപ്പള്ളിയിൽ നടന്ന സമരത്തിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ഭാര്യ: ദേവി. മക്കൾ: അനൂപ് (ടി.സി.എസ് കൊച്ചി), അർച്ചന (അദ്ധ്യാപിക, ജി.എഫ്എൽ.പി, മാടാക്കര). മരുമക്കൾ: ഷാജിത്ത് (വടകര റൂറൽ ബാങ്ക്), ലക്ഷ്മി ശ്രീ. സഹോദരങ്ങൾ: പരേതരായ അമ്മുക്കുട്ടി, ടി കെ നാരായണൻ, ലക്ഷ്മിക്കുട്ടി, കുട്ടികൃഷ്ണൻ.