news
പടം... വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ കവി കെ.ടി. സൂപ്പിയുടെ കടലായും മഴയായും

കുറ്റ്യാടി: വേദിക വായനശാല നരിക്കൂട്ടും ചാലിന്റെ ആഭിമുഖ്യത്തിൽ കവിയും അദ്ധ്യാപകനുമായ കെ.ടി. സൂപ്പിയുടെ കടലായും മഴയായും പുസ്തക ചർച്ച നടത്തി.

മൊകേരി ഗവ. കോളേജ് അദ്ധ്യാപകൻ ഡോ. അരുൺലാൽ ഉദ്ഘാടനം ചെയ്തു. മൗനത്തിന്റെയും ശബ്ദത്തിന്റെയും അതിരിൽ നിന്ന് വീണ്ടും പ്രണയത്തിന്റെ ആഴങ്ങളിലേക്കും ആകാശങ്ങളിലേക്കും മടങ്ങുന്ന കാഴ്ചകളാണ് കവിതകളിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി അദ്ധ്യക്ഷനായി. ബാലൻ തളിയിൽ, കെ.ടി. സൂപ്പി, ടി. സുരേഷ് ബാബു, കെ.സലീന, വീണ കെ.സി.ടി.പി. സി.കെ.കരുണൻ, ബിജു വളയന്നൂർ, ലക്ഷ്മി ദാമോദർ, വീണ മൊയിലോത്തറ, എം.പി.റഹ്മത്ത്, ജെ.ഡി. ബാബു, എസ്.ജെ.സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.