കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച കനൽ ഫെസ്റ്റ് 2023സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷെെജൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക അസ്ഥിരതയാണ് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമണങ്ങൾ, ലിംഗ വിവേചനം, തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിക്രമണങ്ങളെ ചെറുക്കാനും ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കനൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ വനിതാ ശിശുവികസന ഓഫീസർ സബീന ബീഗം അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് മലപ്പുറം മുൻ ജില്ലാ ഓഫീസർ ജോസഫ് റെബെല്ലോ, കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ക്ലാറൻസ്, വെെസ് പ്രിൻസിപ്പാൾ സിസ്റ്റർ റോസ് ലിറ്റ എന്നിവർ പ്രസംഗിച്ചു.