നാദാപുരം: 26 ലക്ഷം രൂപ ചെലവിൽ നാദാപുരം ഗ്രാമപഞ്ചായത്തി നിർമ്മിച്ച നാദാപുരം മിനി ബൈപാസ് റോഡിന്റെ ടാറിംഗ് പ്രവൃത്തി പൂർത്തിയായി.
ഇതോടെ നാദാപുരം ടൗണിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. നേരത്തെ 2.5 മീറ്റർ മാത്രം വിതിയുണ്ടായുണ്ടായിരുന്ന റോഡ് ഉടമകൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് ഏഴ് മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്.
150 മീറ്റർ നീളത്തിലുള്ള പൂച്ചാക്കൂൽ പള്ളി വരെയുള്ള ഭാഗമാണ് ആദ്യഘട്ടം പൂർത്തീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം നടത്തുന്നത്.