കൊടിയത്തൂർ : രാജ്യത്തിന്റെ ജനാധിപത്യ മതേതര സംസ്കാരത്തെ ഭരണകൂടം ഇല്ലായ്മ ചെയ്യുന്ന കാലത്ത് ഗ്രാമങ്ങളിൽ പ്രതിരോധം തീർക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. സൗത്ത് കൊടിയത്തൂർ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ. പി. ബാബു മുഖ്യപ്രഭാഷണം നടത്തി.. മജീദ് മൂലത്ത്, കെ.പി. അബ്ദുറഹിമാൻ, പി.പി. ഉണ്ണിക്കമ്മു, നിസാം കാരശ്ശേരി, ഫസൽ കൊടിയത്തൂർ, റഹീസ് ചേപ്പാലി, എൻ. നസറുള്ള, പി.സി. അബൂബക്കർ, പൈതൽ തറമ്മൽ, കണിയാത്ത് അബ്ദുറഹിമാൻ, കെ.വി. നവാസ് എന്നിവർ പ്രസംഗിച്ചു.