കോഴിക്കോട് : കേരള -യുഎഇ സെക്ടറിൽ ചാർട്ടേഡ് യാത്ര ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഉൾപ്പെടെ എല്ലാ അനുമതികളും ലഭിച്ചസാഹചര്യത്തിൽ ബേപ്പൂർ തുറമുഖത്തിലെ അടിസ്ഥാന സൗകര്യങ്ങൾ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് എം.ഡി.സി. പ്രസിഡന്റ് സി.ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി. അഡ്വ. എം. കെ. അയ്യപ്പൻ എന്നിവർ പൊതുമരാമത്ത് ടൂറിസം മന്ത്രിപി.എ.മുഹമ്മദ് റിയാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭ്യർത്ഥിച്ചു. പദ്ധതിക്ക് പരിഗണനയാണ് മുഖ്യമന്ത്രി, തുറമുഖ ഗതാഗത ടൂറിസം മന്ത്രിമാർ, മാരിടൈം ബോർഡ് ചെയർമാൻ, നോർക്ക, അനുബന്ധ വകുപ്പുകളിൽ നിന്നും ലഭിച്ചതെന്ന് സംഘടന വ്യക്തമാക്കി.